പൊതുനിരത്തിൽ ഇനി ചൂയിംഗം തുപ്പിയിൽ 500 ദിർഹം പിഴ

ദുബായ്:  ഇനി മുതൽ പൊതുനിരത്തിൽ ച്യൂയിങം തുപ്പിയാൽ 500 ദിർഹം പിഴ അടക്കേണ്ടേണ്ടി വരും. ദുബായ് മെട്രോ, പ്ലാറ്റ്‌ഫോം, ദുബായ് ബസ് എന്നിവിടങ്ങളിൽ ച്യൂയിങം ഉപയോഗിക്കുന്നത് നിരോധിച്ചു. പിടിക്കപ്പെടുകയാണെങ്കിൽ 500 ദിർഹം പിഴ ഈടാക്കും . പൊതുസ്ഥലങ്ങളിൽ തുപ്പിയാൽ 1000 ദിർഹം പിഴ അടക്കണം. വെബ്‌സൈറ്റിൽ ദുബായ് മുൻസിപ്പാലിറ്റി പല തരത്തിലുളള നിയംലംഘനങ്ങളെപ്പറ്റിയും, പിഴകളെപ്പറ്റിയും പരാമർശിക്കുന്നുണ്ട്. പൊതുസ്ഥലങ്ങളും റോഡുകളും വൃത്തിയായി സംരക്ഷിക്കുന്നതിനാണ്  ദുബായ് മുൻസിപ്പാലിറ്റിയുടെ ഈ നീക്കം. പൊതു സ്ഥലങ്ങളിൽ ചായകപ്പ് വലിച്ചെറിയുന്നതിന് 500 ദിർഹം പിഴ ഈടാക്കുന്ന നിയമം നേരത്തെ നിലവിൽ വന്നിരുന്നു.