ദുബായ് മാർത്തോമ്മ ഇടവകക്ക് 50-ാം പിറന്നാൾ

ദുബായ് : മാര്‍ത്തോമ്മാ സഭയിലെ ഏറ്റവും വലിയ ഇടവകകളില്‍ ഒന്നായ ദുബായ് മാർത്തോമ്മ ഇടവക  ആരംഭിച്ചിട്ട് 50 വർഷം പൂര്‍ത്തീകരിച്ചു. 1969 ജൂലൈ 27 ന് ആയിരുന്നു ഇടവകയില്‍  ആരാധന ആരംഭിച്ചത്‌. കഴിഞ്ഞ ദിവസം കുർബ്ബാനയോട് അനുബന്ധിച്ച് നടന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക്‌ ഇടവക വികാരി റവ. സിജു.സി.ഫിലിപ്പ്, സഹ വികാരി റവ. ജോ മാത്യു എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു.
മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനത്തിൽ ഉൾപ്പെട്ടതാണ്  ദുബായ് ഇടവക. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും ക്ഷേമ പ്രവത്തനങ്ങളും ഇടവക വിഭാവനം ചെയ്തിട്ടുണ്ട്‌.