കണ്ണൂര്‍ വിമാനത്താവളം: അബുദാബി, ദമാം സര്‍വ്വീസുകള്‍ക്ക് അനുമതി

അബുദാബി: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കും ദമാമിലേക്കുമുള്ള വിമാന സര്‍വീസുകള്‍ക്ക് അനുമതി ലഭിച്ചു.  കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ അറിയിച്ചതാണ് ഇക്കാര്യം. ജെറ്റ് എയര്‍വെയ്‌സ്, ഗോ എയര്‍ വിമാന സര്‍വീസുകള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. കേരളത്തിലെ നാലാമത്തെ അന്തര്‍ദേശീയ വിമാനത്താവളമായ കണ്ണൂര്‍ വിമാനതാവളത്തിന്റെ ഉദ്ഘാടനം സെപ്റ്റംബറില്‍ നടക്കും.