ബഹ്‌റിനില്‍ ഫാമിലി വിസക്കുള്ള ശമ്പള പരിധി 400 ദിനാര്‍ ആയി ഉയര്‍ത്തി

മനാമ: 400 ദിനാർ മാസ ശമ്പളം ലഭിക്കാത്തവർക്ക് ജനുവരി മുതൽ ഫാമിലി വിസ ലഭിക്കില്ല. നേരത്തെ ഫാമിലി വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി 250 ദിനാർ ആയിരുന്നു. സർക്കാരിന്റ ഈ തീരുമാനം ഇടത്തരം കമ്പിനികളിൽ ജോലിചെയ്യുന്ന പ്രവാസികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.

ജീവിത ചെലവുകൾ കൂടിയ സാഹചര്യത്തിലാണ് ബഹ്‌റിൻ സർക്കാർ ഇത്തരത്തിൽ ഒരു തീരുമാനം നടപ്പിലാക്കിയിരിക്കുന്നത്. നിലവിൽ വൈദ്യുതി, ഇന്ധനവില വർദ്ധിച്ചത് കാരണം 250 ദിനാർ മാസശമ്പളം ലഭിക്കുന്നവർക്ക് കുടുംബവുമായി ജീവിക്കുക എന്നത് ഏറെ ശ്രമകരമാണ്.

മുന്പ് 250 ദിനാർ ഉണ്ടായ സമയത്ത് പല കമ്പിനികളും ഫാമിലി വിസ ലഭിക്കാൻ വേണ്ടി മാത്രമാണ് രേഖയിൽ ഇത്രയും ശമ്പളം കാണിച്ചിരുന്നത്. തൊഴിലാളികൾക്ക് പിന്നെ നൽകേണ്ടി വരുന്ന ആനുകൂല്യങ്ങൾ തുടങ്ങിയവയെല്ലാം ഉള്ളതിനാൽ പല കന്പനികളും കുറഞ്ഞ വേതനമാണ് രേഖയിൽ കാണിക്കുന്നത്. ബാക്കി വരുന്ന തുക ഓവർടൈം ഇനത്തിൽ പെടുത്തുകയുമായിരുന്നു. ഇപ്പോൾ 400 ദിനാർ ആക്കിയതോടെ ഇടത്തരം കമ്പിനികൾ അടിസ്ഥാന ശന്പളം 400 ആയി രേഖാമൂലം നൽകാൻ തയ്യാറാകുന്നില്ല. അതുകൊണ്ടു തന്നെ പല പ്രവാസികൾക്കും കുടുംബത്തെ കൂടെ നിർത്താനാവാത്ത സ്ഥിതിയാണുള്ളത്.