ഹജ്ജ് സേവന വീസാ ദുരുപയോഗം തടയാന്‍ പരിശോധന കര്‍ശനമാക്കി സൗദി

ജിദ്ദ: ഹജ് സേവന പ്രവർത്തനങ്ങൾക്കായി സൗദി അറേബ്യ നൽകുന്ന വീസ ദുരുപയോഗം ചെയ്യുന്നത് തടയാൻ പരിശോധന കർശനമാക്കി. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഹജ് സീസൺ വീസ നൽകിവരുന്നത്. ഈ വിസകൾ ലഭിച്ച മുഴുവൻ സ്ഥാപനങ്ങളുടെ കണക്കുകളും പരിശോധനാവിധേയമാക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു. വിമാനത്താവളം, തുറമുഖം, അതിർത്തി ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിലാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പരിശോധന നടത്തുന്നത്. നിയമം ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. ഹജ് സീസൺ വിസ ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ 19911 എന്ന നമ്പറിലോ മൊബൈൽ ആപ്ലിക്കേഷനിലൂടെയോ അറിയിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.