ഹനാൻ ഹന്നയ്‌ക്കെതിരായ അധിക്ഷേപം: നൂറുദ്ദീൻ ഷെയ്ക്ക് അറസ്റ്റിൽ

കൊച്ചി: ഹനാൻ ഹന്നയ്‌ക്കെതിരായ അധിക്ഷേപത്തിന് തുടക്കമിട്ട വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ക്ക് അറസ്റ്റിൽ.  ഹനാൻ യൂണിഫോമിൽ മീൻ വിറ്റത് സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തയായതിന് പിന്നാലെ നൂറുദ്ദീൻ അധിക്ഷേപവുമായി രംത്ത് എത്തിയിരുന്നു.

ഇന്നലെ രാത്രിയാണ് കൊച്ചിയിൽ താമസിക്കുന്ന നൂറുദ്ദീനെ പാലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ വിശദമായ മൊഴി രേഖപ്പെടുത്തി. ഹനാൻറെ മീൻ വിൽപന നാടകമാണ് എന്നായിരുന്നു പ്രതിയുടെ ഫെയ്‌സ്ബുക്ക് ലൈവ്. ഹനാൻ പാലാരിവട്ടം പൊലീസിന് നൽകിയ പ്രാഥമിക മൊഴിയിൽ നൂറുദ്ദീനെതിരെ പരാമർശങ്ങളുണ്ടായിരുന്നു. അരുൺ ഗോപിയുടെ സിനിമയ്ക്കായുള്ള പ്രചാരണ തന്ത്രമാണ് ഇതെന്നും പ്രതി വിഡിയോയിൽ ആരോപിച്ചു. സംഭവം വിവാദമായതിന് പിന്നാലെ മാപ്പുപറച്ചിൽ വിഡിയോയുമായി നൂറുദ്ദീൻ രംഗത്തെത്തി. പിന്നീട് പക്ഷേ ആ വിഡിയോ ഡിലീറ്റ് ചെയ്തു.

ഹനാനെ അപമാനിച്ചവർക്കെതിരെ കരർശന നപടിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയതിന് പിന്നാലെ ഒരു ഓൺലൈൻ മാധ്യമത്തിൻറെ ചതിക്കുഴിയിൽ താൻ പെടുകയായിരുന്നു എന്ന വിശദീകരണവുമായും പ്രതി രംഗത്തെത്തി. കേസിൽ കൂടുതൽ പേരെ കണ്ടെത്താൻ പോലീസ് ആസ്ഥാനത്തെ ഹൈടെക് സെല്ലും സൈബർ ടോമും ജില്ലകളിലെ സൈബർ സെല്ലുകളും പരിശോധന തുടങ്ങി.