ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുൻമ്പുളള സർവേ ഇന്ന്

 

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്നോടിയായുള്ള സർവേ അൽപ സമയത്തിനകം തുടങ്ങും. പുഴയുടെ ഇരുവശങ്ങളിലും 100 മീറ്ററിനകത്തെ കെട്ടിടങ്ങൾ സംബന്ധിച്ച വിവരം ദുരന്തനിവാരണ അതോറിറ്റി അതിസൂക്ഷ്മ ഉപഗ്രഹചിത്രങ്ങളിൽനിന്ന് തയ്യാറാക്കിയിട്ടുണ്ട്. ഈ കെട്ടിടങ്ങളിൽ താമസിക്കുന്നവരെക്കുറിച്ച് അടിയന്തരമായി വിവരം ശേഖരിക്കും. റവന്യൂ, ജലവിഭവ വകുപ്പുകളും കെ.എസ്.ഇ.ബി.യും ചേർന്നാണ് സർവേ നടത്തുക.

അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ മഴ വളരെ കുറവായിരുന്നു. അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്ന വെളളം കുറഞ്ഞു വരുന്ന സാഹചര്യത്തിൽ അണക്കെട്ട് തുറക്കാൻ കുറച്ചു കൂടി ദിവസങ്ങൾ വേണ്ടി വരുമെന്നാണ് കരുതുന്നത്. ചെറുതോണിയിലെ ഷട്ടറുകൾ തുറന്നാൽ എറണാകുളം മേഖലകളിൽ വെള്ളപ്പൊക്കത്തിന് കാരണമാകും..