ആലുവ താലൂക്ക് സപ്ലൈ ഓഫീസിൽ ആത്മഹത്യ ശ്രമം

കൊച്ചി: റേഷൻ ആനുകൂല്യങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് വയോധികൻ താലൂക്ക് സപ്ലൈ ഓഫീസിൽ കയറി ആത്മഹത്യക്ക് ശ്രമിച്ചു. എടത്തല സ്വദേശി അബ്ദുൾ അസ്സീസാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചശേഷം ഓഫീസിലേക്ക് കയറി തീകൊളുത്താൻ ശ്രമിക്കുകയായിരുന്നു. ഓഫീസിലെ ജീവനക്കാർ സമയോചിതമായി ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. റേഷൻ ആനുകൂല്യം ലഭിക്കാത്തതിനെതുടർന്ന് ഓഫീസിൽ കയറി ഇറങ്ങുന്നതിൽ മനംനൊന്താണ് അബ്ദുൾ അസ്സീസ് ആത്മഹത്യക്ക് ശ്രമിച്ചത്.