മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിൽ വിനോദയാത്രക്ക് പോയ സംഘം സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 35 പേർ മരിച്ചു. റായ്ഗഢ് ജില്ലയിലെ അംബെനലി ഘട്ടിലാണ് അപകടമുണ്ടായത്. ദാപൊലീ കാർഷിക കോളേജിലെ ജീവനക്കാർ സഞ്ചരിച്ച് വാനാണ് റായ്ഗഡ് ജില്ലയിലെ മഹാബലേശ്വറിന് സമീപം മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. നാൽപ്പതോളം പേരാണ് ബസിലുണ്ടായിരുന്നത്. റായ്ഗഢ് പോലീസും എൻഡിആർഎഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.

നിയന്ത്രണം വിട്ട ബസ് കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. രക്ഷാ പ്രവർത്തനം നടത്തുന്നതിനായി പൂനയിൽ നിന്നുള്ള പ്രത്യേക സംഘം സ്ഥലത്തേക്ക് തിരിച്ചു. ഏകദേശം 600 അടിയോളം താഴ്ചയിലേക്കാണ് വാൻ മറിഞ്ഞത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം സംഭവിച്ചത്. ഇതുവരെ എട്ട് മൃതദേഹങ്ങൾ പുറത്തെടുത്തു.