കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും  തോൽവി

കൊച്ചി: ലാലിഗ വേൾഡ് പ്രീ സീസൺ ഫുട്ബോൾ ടൂർണമെന്റിൽ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും

തോൽവി. സ്പാനിഷ് ക്ലബ്ബായ ജിറോണ എഫ്സി 5-0 ന് ആണ് ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. ടൂർണമെന്റിൽ രണ്ടാം ജയം സ്വന്തമാക്കിയ ജിറോണ കിരീടം സ്വന്തമാക്കി.

ആദ്യ പകുതിയിൽ ഒരു ഗോൾ നേടിയ ജിറോണ രണ്ടാം പകുതിയിൽ നാല് ഗോളുകൾ നേടി. ജിറോണയ്ക്ക് വേണ്ടി, 42-ാം മിനിറ്റിൽ മോണ്ടസും, 53-ാം മിനിറ്റിൽ പെഡ്രോ പോറോയും, 56-ാം മിനിറ്റിൽ ഗ്രാനെല്ലും, 74-ാം മിനിറ്റിൽ അഡയും, 90-ാം മിനിറ്റിൽ അലീക്സും ഗോളുകൾ നേടി.

ആദ്യ മത്സരത്തിൽ മെൽബൺ സിറ്റി എഫ്സിക്കെതിരെയും ബ്ലാസ്റ്റേഴ്സ്  കനത്ത തോൽവി വഴങ്ങിയിരുന്നു. ആറ് ഗോളുകൾക്കായിരുന്നു മെൽബൺ സിറ്റി ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത് .