മുഹമ്മദ് റാഫി അനുസ്മരണം 31ന്‌

ഷാർജ: സംഗീത ചക്രവർത്തി മുഹമ്മദ് റാഫിയുടെ ചരമ ദിനത്തിൽ ദർശനയും ചിരന്തനയും സംയുക്തമായി റാഫി അനുസ്മരണം സംഘടിപ്പിക്കും. ജൂലൈയ് 31 ചൊവ്വാഴ്ച് വൈകിട്ട് 7മണിക്ക് ഷാർജ ഇന്ത്യൻഅസോസിയേഷൻ ഹാളിൽവെച്ചായിരിക്കും അനുസ്മരണ പരിപാടികൾ നടക്കുകയെന്ന് ചിരന്തന പ്രസിഡന്റ് പുന്നയ്ക്കൻ മുഹമ്മദ് അലി അറിയിച്ചു.

യുഎഇ എക്‌സ്‌ചേഞ്ച് മീഡിയ ഡയറക്ടറും, മാധ്യമ ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖനുമായ കെ.കെ മൊയ്തീൻകോയ മുഖ്യാഥിതിയായിരിക്കും. കൂടാതെ യുഎഇയിലെ സാമൂഹ്യസംസ്‌കാരിക മാധ്യമ രംഗങ്ങളിലെ വ്യക്തിത്വങ്ങളും റാഫി ഗായകരും ചടങ്ങിൽ പങ്കെടുക്കും.