കത്ത് നൽകിയ അംഗങ്ങളുമായി മാത്രം ചർച്ചയെന്ന് എ.എം.എം.എ

 

കൊച്ചി: സിനിമയിലെ വനിതാ കൂട്ടായ്മയുമായി ചർച്ചയില്ലെന്ന സൂചനയുമായി അഭിനേതാക്കളുടെ സംഘടന. അമ്മയ്ക്കുള്ളിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച അംഗങ്ങളായ രേവതി,പാർവതി, പത്മപ്രിയ, ജോയ് മാത്യു, ഷമ്മി തിലകൻ എന്നിവരുമായി മാത്രമാണ് ചർച്ച നടത്തുക. ഇന്ന് എ.എം.എം.എ അംഗങ്ങൾക്ക് വാട്‌സാപിൽ നൽകിയ സർക്കുലറിൽ അംഗങ്ങളുടെ പരസ്യപ്രതികരണം വിലക്കിയും പ്രശ്നങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ സംഘടനയ്ക്കുള്ളിൽ തന്നെ സംസാരിച്ച് പരിഹരിക്കണമെന്നും നിർദേശിക്കുന്നു.

എ.എം.എം.എ നടിക്കൊപ്പമാണ്. അവർക്ക് തുടർസഹായം ആവശ്യമുണ്ടോയെന്ന് അറിയാൻ വനിത അംഗങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. എന്നിട്ടും ആ നടിക്കൊപ്പമല്ല എ.എം.എം.എയെന്ന് വരുത്തിത്തീർക്കാൻ ശ്രമമുണ്ടായെന്നാണ് മലയാളത്തിലും ഇംഗ്ലീഷിലുമുളള ആറ് പേജ് സർക്കുലറിലെ ആരോപണം