ഡാം തുറക്കുമ്പോൾ സെൽഫി വേണ്ട; കനത്ത സുരക്ഷയിൽ ഇടുക്കി

ഇടുക്കി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നൂറ് അണക്കെട്ടുകളിൽ ഒന്നായ ഇടുക്കി അണക്കെട്ട് തുറക്കുമ്പോൾ ജില്ല ഇന്നെവരെ കാണത്ത കനത്ത സുരക്ഷാ മുൻകരുതലുകളാണ് ജില്ലാ ഭരണകൂടം ഒരുക്കിയിരിക്കുന്നത്. ഡാം തുറക്കുമ്പോൾ നദീതീരത്തോ പാലങ്ങളിലോ ജനങ്ങൾ കൂട്ടംകൂടി നിൽക്കെരുതെന്ന് നിർദേശം നൽകി. നദിയുടെ പശ്ചാതലത്തിൽ സെൽഫിയോ, ഫോട്ടോയൊ എടുക്കാൻ ശ്രമിക്കരുത്. നദീ തീരത്തുനിന്നും 100 മീറ്റർ അകലം പാലിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ നടപടിയെടുക്കാനും ജില്ലാ ഭരണകൂടം നിർദേശം നൽകി.
ജില്ലയിൽ 12 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്. എ.ഡി.എമ്മിന്റ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോസ്ഥരും ജന പ്രതിനിധികളും  പങ്കെടുത്തു.

ഇടുക്കി ജലസംഭരണിയിൽ വെള്ളം ഉയരുമ്പോൾ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തിയാണ് ജലനിരപ്പ് ക്രമീകരിക്കുന്നത്. ഇതിനു മുൻപ് ചെറുതോണി അണക്കെട്ടു തുറന്നതു 1992ൽ ആയിരുന്നു