പെരുമ്പാവൂരിൽ പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു

കൊച്ചി: പെരുമ്പാവൂർ ഇടത്തിക്കാട് പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു. വാഴക്കുളം എം.ഇ.എസ് കോളേജ് ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരു ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. മൂർഷിദാബാദ് സ്വദേശി ബിജു ആണ്പി ടിയിലായത്. മുത്തശ്ശിയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുമന്നതിനിടെയാണ് നിമിഷക്ക് കുത്തേറ്റത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിന് ഒടുവിൽ നിമിഷയുടെ വീടിന് സമീപം നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്ന അക്രമിയെ പിടികൂടി. ആക്രമണത്തിൽ പെൺകുട്ടിയുടെ അച്ഛനും പരിക്കേറ്റു.

മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പെറുമ്പാവൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.