നവാസ് ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റി

ലാഹോർ: പാക്കിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആരോഗ്യനില വഷളായതിനെത്തുടർന്ന് ജയിലിൽ നിന്ന് ഇസ്ലാമാബാദിലെ പാക്കിസ്ഥാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു.ഹൃദയ സംബന്ധിയായ പ്രശ്‌നങ്ങളേത്തുടർന്നാണ് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

ഇ.സി.ജി.യിൽ കണ്ട വ്യതിയാനത്തിന്റേയും രക്തപരിശോധനാ റിപ്പോർട്ടുകളുടേയും അടിസ്ഥാനത്തിൽ ഞായറാഴ്ച ഷെരീഫിനെ ആശുപത്രിയിലേക്ക് മാറ്റാൻ പാക്കിസ്ഥാനിലെ താത്കാലിക ഭരണകൂടം തീരുമാനിക്കുകയായിരുന്നു. വിദഗ്ദ സംഘത്തിന്റെ മേൽനോട്ടത്തിൽ ചികിത്സ പുരോഗമിക്കുകയാണെന്നും പഞ്ചാബ് ആഭ്യന്തരമന്ത്രി ഷൗക്കത്ത് ജാവേദ് അറിയിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച് വരുകയാണ് നവാസ് ഷെരീഫ്.