പി.എസ് ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍

ഡൽഹി: അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ളയെ ബി ജെ പിയുടെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു.ബി ജെ പി ദേശിയ അധ്യക്ഷൻ അമിത് ഷാ യാണ് പ്രഖ്യാപനം നടത്തിയത്. രണ്ടാം തവണയാണ് അഡ്വക്കേറ്റ് പി എസ് ശ്രീധരൻപിള്ള ബിജെപിയുടെ അധ്യക്ഷസ്ഥാനം വഹിക്കുന്നത്. 2003- 2006 കാലത്തായിരുന്നു  ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്നത്. വി മുരളീധരന്‍ എം പിക്ക് ആന്ധ്രാപ്രദേശിന്റെ ചുമതലയും നല്‍കി.