ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് 2395 അടിയായതോടെ കെ എസ് ഇ ബി ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ്  2395 അടിയെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഡാമിന്റ സമീപ പ്രദേശങ്ങളിലും നദീ തീരങ്ങളിലുമുള്ളവർ ജാഗ്രത പുലർത്താൻ ജില്ലാഭരണകൂടം നിർദേശിച്ചു. എന്നാൽ ജനങ്ങൾ ആശങ്കപെടേണ്ട സാഹചര്യം ഇപ്പോൾ ഇല്ലെന്നും അധികൃതർ അറിയിച്ചു.