ജ​ല​നി​ര​പ്പ് 2395.26 അടിയിലെത്തി; ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം

ഇ​ടു​ക്കി: ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്  2395.26 അ​ടി​യാ​യി ഉ‍​യ​ർ​ന്നു. ജ​ല​നി​ര​പ്പ് 2,399 അ​ടി​യി​ലെ​ത്തു​മ്പോ​ൾ റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി ഡാം ​തു​റ​ക്കു​മെ​ന്നാ​ണു അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.റെ​ഡ് അ​ല​ർ​ട്ട് ന​ൽ​കി 15 മി​നി​റ്റി​നു ശേ​ഷ​മാ​ണ് തു​റ​ക്കു​ന്ന​ത്. അ​തി​നു​മു​മ്പേ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. പ​ക​ൽ മാ​ത്ര​മേ അ​ണ​ക്കെ​ട്ടു തു​റ​ക്കാ​വൂ എ​ന്ന് വൈ​ദ്യു​തി മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. അ​ണ​ക്കെ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നാ​ൽ ട്ര​യ​ൽ റ​ണ്‍ ന​ട​ത്തും.

ജ​ല​നി​ര​പ്പ് 2395 അ​ടി​യി​ലെ​ത്തി​യ ഉ​ട​നെ കെ​എ​സ്ഇ​ബി  ഓ​റ​ഞ്ച് അ​ല​ർ​ട്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​ണ​ക്കെ​ട്ടി​ന് താ​ഴെ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കും ചെ​റു​തോ​ണി​പ്പു​ഴ​യു​ടെ​യും പെ​രി​യാ​റി​ന്‍റെ​യും ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ശ​ങ്ക വേ​ണ്ടെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്കു മാ​റ്റു​മെ​ന്നും ഇ​ടു​ക്കി ജി​ല്ലാ ക​ല​ക്ട​ർ കെ.​ജീ​വ​ൻ ബാ​ബു അ​റി​യി​ച്ചു.  അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് സ​സൂ​ക്ഷ്മം നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് വൈ​ദ്യു​തി ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. സ്ഥി​തി വി​ല​യി​രു​ത്താ​ൻ ക​ൺ​ട്രോ​ൾ റൂം ​തു​റ​ന്നി​ട്ടു​ണ്ട്.