ഡാമിന്റെ ഷട്ടറുകള്‍ ഒറ്റയടിക്ക് തുറക്കില്ലെന്ന് മന്ത്രി എംഎം മണി

ഇടുക്കി: അണക്കെട്ടിന്റെ ഷട്ടറുകള്‍ ഒറ്റയടിക്ക് തുറക്കില്ലെന്നും ഘട്ടം ഘട്ടമായി മാത്രമെ തുറക്കുകയുള്ളുവെന്നും  മന്ത്രി എംഎം മണി . ജലനിരപ്പ് 2397-2398 അടിയിലെത്തുമ്പൊഴേക്കും ഷട്ടറുകള്‍ ഉയര്‍ത്താനാണ് തീരുമാനം. ഓരോ ഘട്ടത്തിലും ആവശ്യമായ മുന്നറിയിപ്പുകള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രയല്‍ റണ്‍ നടത്തുന്നതുമായി സംബന്ധിച്ചുള്ള തീരുമാനം ഇന്ന് വൈകിട്ടോടെ ഉണ്ടാകും. സുരക്ഷ ഉറപ്പാക്കാനായി മേഖലയില്‍ ദ്രുത കര്‍മസേനയേയും വിന്യസിച്ചിട്ടുണ്ട്. ഡാമിലെ ജലനിരപ്പ് 2395.41 അടിയെത്തി. ഇന്നലെ ഉച്ചക്ക് ശേഷം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയാണ് ഉണ്ടായത്.അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതോടെ ഇന്നലെ രാത്രി  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.