ലെവി കുടിശ്ശിക തീർക്കാൻ സമയം നീട്ടി

സൗദി: വിദേശി തൊഴിലാളികൾക്കായി സൗദി സർക്കാർ നിശ്ചയിച്ച ലെവി കുടിശ്ശിക തീർക്കാൻ 6 മാസത്തേക്കു കൂടി സമയം നീട്ടി നൽകിയതായി തൊഴിൽ സാമുഹ്യക്ഷേമ മന്ത്രാലയം അറിയിച്ചു.2018 ജനുവരി മുതൽ ഏർപ്പെടുത്തിയ ലെവി പല സ്ഥാപനങ്ങളും തുക ഒന്നിച്ചടക്കാൻ ബുദ്ധിമുട്ടുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയത്തിന് പരാതി നൽകിയതിനെത്തുടർന്നാണ് കാലാവധി നീട്ടി നൽകിയത്.