പത്തനംതിട്ടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം യുവാവിനെ കുത്തി കൊന്നു. ഐമാലി ലക്ഷംവീട് കോളനി കോയിപ്പുറത്ത് ഓമനക്കുട്ടന്റ മകന്‍ മഹേഷ് ആണ് കുത്തേറ്റ് മരിച്ചത്. ഊപ്പമണ്‍ ജംഗ്ഷനില്‍ ഉച്ചയോടെ ആയിരുന്നു സംഭവം. കുത്തേറ്റ മഹേഷിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. പത്തനംതിട്ട ഡി.വൈ.എസി.പി ഷെഫീക്കിന്റ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ പോലിസ് പിടിയിലായതായാണ് സൂചന