നിമിഷയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

പെരുമ്പാവൂർ: പെരുമ്പാവൂരിൽ കൊല്ലപ്പെട്ട വിദ്യാർഥിനി നിമിഷയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. മുത്തശിയുടെ മാലപൊട്ടിക്കാൻ ശ്രമിച്ച ഇതരസംസ്ഥാന തൊഴിലാളിയെ ചെറുക്കുന്നതിനിടെ കഴുത്തിൽ കുത്തേറ്റാണ് നിമിഷ കൊല്ലപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം നിമിഷയുടെ മൃതദേഹം വീട്ടിലെത്തിച്ചു. നിമിഷ പഠിച്ചിരുന്ന മാറംപിള്ളി എം.ഇ.എസ് കോളജിലെ സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരുമടക്കം പള്ളിയിലെത്തി അന്ത്യോപചാരം അർപിച്ചു. നിമിഷയെ കുത്തിക്കൊന്ന പ്രതി ബംഗാൾ മുർഷിദാബാദ് സ്വദേശിയായ ബിജു മുള്ളാഹിനെ ഇന്നലെ കോടതി പതിനാലുദിവസത്തേക്ക് റിമാൻഡ് ചെയ്തു.