ലോകബാഡ്മിന്റൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ മുന്നേറ്റം

നാൻജിങ്: പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്തിനും വനിതാ സിംഗൾസിൽ സൈന നെഹ്വാളിനും ജയം. അയർലാൻഡ് താരം ഹാത് ഗ്യുയനെ 21-15,21-16 സ്‌കോറിനാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. വനിതാ സിംഗൾസിൽ തുർക്കിയുടെ അലിയെ ഡെമിർബാഗിനെ നേരിട്ടുള്ള സെറ്റുകൾക്ക് കീഴടക്കിയാണ് സൈന മൂന്നാം റൗണ്ടിലേക്ക് കടന്നത്. സ്‌കോർ 21-17,21-18.
വനിതാ ഡബിൾസിൽ മേഘ്‌ന ജക്കംമ്പുഡി പൂർവിഷ റാം സഖ്യവും, പുരുഷ വിഭാഗം ഡബിൾസിൽ അർജുൻ.എം.ആർ – ശ്ലോക് രാമചന്ദ്രൻ സഖ്യവും ഇിറങ്ങും.