ട്രാക്കിൽ മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ വൈകിയോടുന്നു

ആലപ്പുഴ:  ഹരിപ്പാടിനും കരുവാറ്റയ്ക്കുമിടയിൽ റയിൽപാതയിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. മരം വെട്ടിമാറ്റി ഗതാഗതം പുനഃരാരംഭിച്ചെങ്കിലും ആലപ്പുഴ വഴിയുള്ള ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുകയാണ്.  പുലർച്ചെ മംഗളൂരു തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് കടന്നു വരുന്നതിനു തൊട്ടുമുൻപാണു മരം വീണത്. മാവേലി എക്‌സ്പ്രസ് ഏറെ നേരം പിടിച്ചിട്ടു. രാവിലെ 6:45 ന് പാതയിൽ ഗതാഗതം പുന:സ്ഥാപിച്ചു.