തൊടുപുഴയിൽ നാലംഗ കുടുംബത്തെ കാ​ണാനില്ല

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്ത് ഒ​രു കു​ടും​ബ​ത്തി​ലെ നാ​ലു പേ​രെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യി. മു​ണ്ട​ൻ​മു​ടി കാ​നാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ, ഭാ​ര്യ, ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി​യെ തു​ട​ർ​ന്നു കാ​ളി​യാ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​വ​രു​ടെ വീ​ടി​നു​ള്ളി​ൽ ര​ക്ത​ക്ക​റയും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. വീ​ടി​ന് പി​ന്നീ​ൽ വ​ലി​യ കു​ഴി​ക​ൾ മു​ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെന്നും ഇ​വി​ടെ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ലെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കു​ക​യു​ള്ളു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.