മ്യാൻമറിൽ പ്രളയം; ഒരുലക്ഷം പേരെ മാറ്റി പാർപ്പിച്ചു

മ്യാൻമറിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 10 പേർ മരിച്ചു. കനത്ത മഴ തുടരുന്നത് രക്ഷാപ്രവർത്തനം തടസ്സപ്പെുത്തിയിരിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ അഞ്ച് പ്രവിശ്യകളിലായി 119,000 ത്തിലധികം പേരെ മാറ്റിപ്പാർപ്പിച്ചു. മധ്യ മ്യാൻമറിൽ മഗ്വേ മേഖലയിൽ 70000 പേർ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നതായി ദേശീയ ദുരന്ത നിവാരണസേന വ്യക്തമാക്കി. ബോട്ടുകളിലൂടെ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ  എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
മിക്ക സ്ഥലങ്ങളിലും വെള്ളപ്പൊക്കത്തിൽ വീടുകൾ മുങ്ങിയിട്ടുണ്ട്. വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അഭയാർത്ഥികൾകൾക്കായി 163 ക്യാമ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇനിയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എല്ലാ വർഷവും വെള്ളപ്പൊക്കം മൂലം നിരവധിയാളുകൾ മ്യാൻമറിൽ മരിക്കാറുണ്ട്. 2015ലുണ്ടായ വെള്ളപ്പൊക്കത്തിൽ 100 പേർ മരിക്കുകയും 2 ലക്ഷം പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിരുന്നു.തെക്കുകിഴക്കൻ ഏഷ്യയിൽ ഇത്തവണ കനത്ത മഴയാണ് ലഭിച്ചത്. ഇന്തോനേഷ്യ, തായ്ലൻഡ് രാജ്യങ്ങൾ പ്രളയം കനത്ത നാശമാണ് വരുത്തിയത്.