ജലനിരപ്പ് 2395.88 അടി: ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് സർക്കാർ

തിരുവനന്തപുരം:  ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തൽ. മേൽനോട്ട നടപടികൾക്ക് മന്ത്രി എം.എം.മണിയെ ചുമതലപ്പെടുത്തി. തുറക്കേണ്ടിവന്നാൽ ഘട്ടംഘട്ടമായിട്ടാകും അണക്കെട്ട് തുറക്കുകയെന്ന് മന്ത്രി പറഞ്ഞു. അതേസമയം, ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു.  മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം കൂട്ടിയതും ജലനിരപ്പ് കൂടുന്നത് സാവധാനത്തിലാക്കിയിട്ടുണ്ട്. ഇന്ന് രാവിലെ രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2395.88 അടിയിലെത്തി.  ഇപ്പോഴത്തെ സാഹചര്യത്തിൽ 2397 അടിയായാൽ പരീക്ഷണാർഥം ഷട്ടർ തുറക്കാനാണ് തീരുമാനം. 2399 അടിയാകുമ്പോൾ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പെടുവിക്കും. അതിനുശേഷം 24 മണിക്കൂർ കൂടി കഴിഞ്ഞേ ചെറുതോണിയിൽ ഷട്ടറുകൾ ഉയർത്തൂ.