വ​ണ്ണ​പ്പു​റ​ത്ത് കാണാതായ  ഒ​രു കു​ടും​ബ​ത്തി​ലെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി

ഇടുക്കി: വ​ണ്ണ​പ്പു​റ​ത്ത് കാണാതായ  ഒ​രു കു​ടും​ബ​ത്തി​ലെ നാല് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.  മു​ണ്ട​ൻ​മു​ടി കാ​നാ​ട്ട് വീ​ട്ടി​ൽ കൃ​ഷ്ണ​ൻ, ഭാ​ര്യ, ര​ണ്ട് മ​ക്ക​ൾ എന്നിവരുടെ മൃതദേഹങ്ങണാണ്  വീടിന് പിന്നിലുള്ള കുഴിയിൽ  കണ്ടെത്തിയത്. രണ്ട് പേരുടെ മൃതദേഹം പുറത്തെടുത്തു. സംഭവം കൊലപാതകമാണന്നാണ് പ്രാഥമിക നിഗമനം. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും കാ​ണാ​നി​ല്ലെ​ന്ന് അ​യ​ൽ​വാ​സി​ക​ൾ പോലീസിൽ പരാതി നല്കിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്‌ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇ​വ​രു​ടെ വീ​ടി​നു​ള്ളി​ൽ ര​ക്ത​ക്ക​റയും ക​ണ്ടെ​ത്തി​യി​രുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. കാ​ളി​യാ​ർ പോ​ലീ​സ് അന്വേഷണം ആരംഭിച്ചു.