തൊടുപുഴ കൂട്ടക്കൊലയിൽ ദുരൂഹതകൾ ഏറെ; അന്വേഷണം അടുത്ത ബന്ധുവിലേക്ക്‌

തൊ​ടു​പു​ഴ: വ​ണ്ണ​പ്പു​റ​ത്തു നാ​ലം​ഗ കു​ടും​ബം കൊ​ല്ല​പ്പെ​ട്ട സം​ഭ​വത്തിൽ അന്വേഷണം അടുത്ത ബന്ധുവിലേക്ക്.  കൊലപാതകത്തിന് പിന്നിൽ ഒരു സംഘം ഉള്ളതായിട്ടാണ് പോലിസ് നിഗമനം.  മു​ണ്ട​ൻ​മു​ടി കാ​നാ​ട്ടു​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ​കു​ട്ടി, ഭാ​ര്യ സു​ശീ​ല, മ​ക്ക​ളാ​യ ആ​ർ​ഷ, അ​ർ​ജു​ൻ എ​ന്നി​വ​രുടെ മൃതദേഹം ഇന്നലെയാണ് വീടിന് പിന്നിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്‌.

ആ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള, മി​ക​ച്ച ശാ​രീ​രി​ക​ശേ​ഷി​യു​ള്ള കൃ​ഷ്ണ​ൻ​കു​ട്ടി​യെ​യും പ​തി​നെ​ട്ടു​കാ​ര​നാ​യ മ​ക​നെ​യും ഒ​രാ​ൾ​ക്കു ത​നി​യെ ആ​ക്ര​മി​ച്ചു കീ​ഴ്പ്പെ​ടു​ത്തു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. മാ​ത്ര​മ​ല്ല, കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം വീ​ടി​നു പി​ന്നി​ൽ കു​ഴി​യെ​ടു​ത്തു നാ​ലു​പേ​രെ​യും കു​ഴ​ച്ചി​ട​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പേ​രു​ടെ സ​ഹാ​യം ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം എ​ന്ന സം​ശ​യ​മാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

മോഷണ ശ്രമം കൊലപാതകത്തിലേക്ക് നയിക്കാനുള്ള സാധ്യതയെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. പക്ഷേ അങ്ങിനെയാണെങ്കിൽ തന്നെ മൃതദേഹങ്ങൾ കുഴിച്ചുമൂടാൻ മോഷ്ടാക്കൾ ശ്രമിക്കില്ലെന്ന യുക്തിയാണ് അന്വേഷണ സംഘം മുന്നോട്ടുവയ്ക്കുന്നത്. മാത്രമല്ല മോഷ്ടാക്കൾ അതിക്രമിച്ചു കടന്നതിന്റെ സൂചനകളൊന്നും വിട്ടിൽ ഇല്ല.

ഒ​റ്റ​പ്പെ​ട്ട ഈ ​വീ​ട്ടി​ൽ​നി​ന്ന് നി​ല​വി​ളി ഉ​യ​ർ​ന്നാ​ൽ പോ​ലും അ​യ​ൽ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ വ​ര​ണ​മെ​ന്നി​ല്ല. മാ​ത്ര​മ​ല്ല, ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി​യി​ൽ പെ​യ്ത ക​ന​ത്ത മ​ഴ​യും ബ​ഹ​ള​മോ നി​ല​വി​ളി​യോ ഉ​ണ്ടാ​യെ​ങ്കി​ൽ അ​തു പു​റം ലോ​കം അ​റി​യു​ന്ന​തി​നു ത​ട​സ​മാ​യി. കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്നു ക​രു​തു​ന്ന ക​ത്തി​യും ചു​റ്റി​ക​യും വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.