സിനിമയിലെ ഫാൻസ് അസ്സോസിയേഷൻ പ്രവർത്തനം ഗുണ്ടാ സംഘങ്ങളെപ്പോലെ: ഇന്ദ്രൻസ്

ഫാൻസ് അസ്സോസിയേഷനുകൾക്കെതിരെ തുറന്നടിച്ച് നടൻ ഇന്ദ്രൻസ്. സിനിമയിലെ ഫാൻസ് പ്രവർത്തനം പലപ്പോഴും ഗുണ്ടായിസമായി മാറുന്നുണ്ടെന്ന്  ഇന്ദ്രൻസ്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള നടൻമാർ ഇതിനെ പിന്തുണക്കരുത്. ഫാൻസുകാരോട്‌ പഠിക്കാനും, പണിയെടുക്കാനും പറയണമെന്ന് ഇന്ദ്രൻസ് പറഞ്ഞു. നല്ല സിനിമകളെ കൂവിതോൽപ്പിക്കുന്ന പ്രവണത നന്നല്ലെന്നും ഇന്ദ്രൻസ്കൂട്ടിച്ചേർത്തു.