‘മീശ’ക്ക് അനുകൂല നടപടിയുമായി കേന്ദ്ര സർക്കാരും സുപ്രീംകോടതിയും

ഡൽഹി: പുസ്തങ്ങൾ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്ന് സുപ്രീം കോടതി. എസ്. ഹരീഷിന്റെ വിവാദ നോവൽ ‘മീശ’ പരിഗണിക്കവെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമാണെന്നും നോവൽ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്‌സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കൊടതിയുടെ ഈ നിരീക്ഷണം . നോവൽ നിരോധിക്കരുതെന്നും കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കോടതിയിൽ ആവശ്യപ്പെട്ടു. പുസ്തകം നിരോധിക്കുന്നത് ആർട്ടിക്കിൾ 19 ന്റെ ലംഘനമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു.
പുസ്തങ്ങൾ നിരോധിക്കുന്ന രീതി അംഗീകരിക്കാനാവില്ല. മീശയിലെ വിവാദ പരാമർശം രണ്ട് പേർ തമ്മിലുള്ളതാണ്. മീശയുടെ മൂന്ന് അധ്യായങ്ങളുടെ പരിഭാഷ അഞ്ച് ദിവസത്തിനകം ഹാജരാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു.

സംഘപരിവാർ ഭിഷണിയെത്തുടർന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് പിൻവലിച്ച എസ് ഹരീഷിന്റെ നോവൽ ഇന്നലെയാണ് പുസ്തക രൂപത്തിൽ പുറത്തിറങ്ങിയത്. നോവലിലെ പരാമർശങ്ങൾ സ്ത്രീകളെയും ഒരു മതസമുദായത്തെയും ആക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് ഡൽഹി മലയാളിയായ എൻ.രാധാകൃഷ്ണൻ ഹർജി നൽകിയത്.