പാലക്കാട് ബഹുനില കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്

 

പാലക്കാട് ബഹുനില കെട്ടിടം തകർന്നു വീണ് നിരവധി പേർക്ക് പരിക്ക്. കെട്ടിടത്തിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. അഞ്ച് പേരെ അവശിഷ്ടങ്ങളിൽ നിന്നും രക്ഷപ്പെടുത്തി. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിന് 40 വർഷത്തെ കാലപ്പഴക്കം ഉളളതായി നാട്ടുകാർ പറഞ്ഞു.