എസ്എസ്എൽസി പരീക്ഷ മാർച്ച്  പതിമൂന്നിന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച്  പതിമൂന്നിലേക്ക് മാറ്റിവെച്ചു. നേരത്തെ മാർച്ച് ആറിനായിരുന്നു നിശ്ചയിച്ചിരുന്നത്. നിപ്പയും മഴയും കാരണം അധ്യയനദിവസങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണു പരീക്ഷ മാറ്റിയത്. ഏപ്രിലിലേക്കു മാറ്റാനുള്ള നിർദേശം ഇന്നു ചേർന്ന സ്‌കൂൾ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം മോണിട്ടറിങ് കമ്മിറ്റി അംഗീകരിച്ചില്ല.

മഴക്കെടുതി മൂലം പല മേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾ ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. ആഴ്ചകളോളം സ്‌കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണു മാർച്ചിൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ ഏപ്രിലിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്.