സോളാർ കേസ്: ഗണേഷ് കുമാർ വിരോധം തീർത്തെന്ന് ഉമ്മൻചാണ്ടി

കൊട്ടാരക്കര: സരിതയുടെ കത്തിൽ കൂടുതൽ പേജുകൾ കൂട്ടിച്ചേർത്തത് ഗണേഷ് കുമാറാണെന്ന് ഉമ്മൻ ചാണ്ടി. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഉമ്മൻചാണ്ടി മൊഴി നൽകിയത്. ഗണേഷിനെ മന്ത്രിയാക്കത്തതിന്റെ വിരോധമാണ് ഇതിനു പിന്നിലെന്ന് ഉമ്മൻ ചാണ്ടി മൊഴിയിൽ പറയുന്നു. 21 പേജുളള കത്ത് 24 പേജാക്കി മാറ്റിയത് ഗണേഷ് കുമാറാണെന്ന് ഉമ്മൻചാണ്ടി പറഞ്ഞു. കത്തിൽ 3 പേജുകൾ പിന്നിട് കൂട്ടിച്ചേർക്കുകയായിരുന്നു. സത്യം പുറത്തുവരുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.

അതേ സമയം ഗണേഷ് കുമാറിനെ പിന്തുണച്ച് സരിത രംഗത്തെത്തി. കത്തെഴുതിയത് താനാണെന്നും ആരും തന്നെ പിന്തുണച്ചിട്ടില്ലെന്നും സരിത പറഞ്ഞു. താൻ എഴുതിയ കത്തിനെ ഉമ്മൻചാണ്ടി ഭയപ്പെടുന്നതെന്തിനെന്ന് സരിത ചോദിച്ചു.