ദുരന്തമുഖത്ത് സേവന സന്നദ്ധരായി മുസ്ലീം യൂത്ത് ലീഗിന്റെ ദുരന്ത നിവാരണ സേന

കോഴിക്കോട്: ദുരിത ബാധിതർക്ക് കൈത്താങ്ങായി ഇനി മുസ്ലീം യൂത്ത് ലീഗിന്റെ ദുരന്ത നിവാരണ സേന ഉണ്ടാകും. അടിയന്തിര സാഹചര്യങ്ങളിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതാനായി 14 ജില്ലകളിലായി 15,000 വോളണ്ടിയർമാർ ഉൾപ്പെടുന്ന വൈറ്റ് ഗാർഡ് എന്ന ദ്രുത കർമ്മ സേനക്കാണ് രൂപം നൽകിയിരിക്കുന്നത്. ചെറുതും വലുതുമായ അപകടങ്ങളുണ്ടാകുമ്പോൾ ഓടിയെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുകയെന്നതാണ് ലക്ഷ്യം.

പഞ്ചായത്ത് മുതൽ സംസ്ഥാന തലത്തിൽ വരെ പ്രവർത്തിക്കുന്ന തരത്തിലാണ് വൈറ്റ് ഗാർഡ്  സേനയുടെ രൂപീകരണം. ഒരു പഞ്ചായത്തിൽ 31 പേർ ഉണ്ടാകും.  അതിന്റ നേതത്വത്തിനായി ഒരു ക്യാപ്റ്റനും ഉണ്ടാകും. നിയോജക മണ്ഡലം തലത്തിലും ജില്ലാ തലത്തിലും പ്രത്യേക വോളണ്ടിയർമ്മാരു ഉണ്ടാകും. 50 പേരുടെ ക്യുക്ക് റെസ്‌പോൺസ് ടീം ജില്ലകളിൽ പ്രത്യേകം പ്രവർത്തിക്കും. ഇതിനെയെല്ലാം നിയന്ത്രിക്കാൻ സംസ്ഥാന തലത്തിൽ ഒരു ക്യാപ്റ്റനും രണ്ട് വൈസ് ക്യാപ്റ്റൻമാരും ഉണ്ടാകും. ട്രെയിനർമാരുടെ പരിശീലനം കോഴിക്കോട് ആരംഭിച്ചു.

പാർട്ടി പരിപാടുകളുടെ ആവശ്യത്തിന് 1991ൽ മുസ്ലീംലീഗ് വൈറ്റ് ഗാർഡ് രൂപീകരിച്ചിരുന്നു. നവംബർ 24ന് ആരംഭിക്കുന്ന യുവജന യാത്രയുടെ ഭാഗമായാണ് ദുരന്ത നിവാരണ സേനാ രൂപികരണം. രക്ഷാപ്രവർത്തനത്തിന് ആവിശ്യമായ അത്യാധുനീക ഉപകരണങ്ങളെല്ലാം വൈറ്റ് ഗാർഡിന്റെ കയ്യിലുണ്ടാകും.
സാമൂഹീക പ്രതിബദ്ധതയോടുള്ള ദുരന്ത നിവാരണ സേനക്ക് ഇതിനോടകം സമൂഹത്തിന്റ  വിവിധ കോണുകളിൽ നിന്നുംനിരവധി പേർ ആശംസകളുമായി എത്തിയിട്ടുണ്ട്.