ജിയോ ജിഗാഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ പുറത്ത്

ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജിയോ ജിഗാഫൈബർ ബ്രോഡ്ബാൻഡിന്റെ പ്ലാനുകൾ പുറത്ത്. ആഗസ്റ്റ് 15ന് ഔദ്യോഗികമായി പ്ലാനുകൾ അവതരിപ്പിക്കാനിരിക്കെ ട്രാക് ഡോട് ഇൻ എന്ന് വെബ്‌സൈറ്റാണ് വിവരങ്ങൾ പുറത്ത് വിട്ടത്.

500 രൂപ മുതലാണ് പ്ലാനുകൾ ആരംഭിക്കുന്നത്. 500 രൂപയ്ക്ക് 30 ദിവസത്തേക്ക് 50 എംബിപിഎസ് വേഗത്തിൽ 300 ജിബി അതിവേഗ ഡേറ്റയാകും ലഭിക്കുക. 750 രൂപയുടെ പ്ലാനിൽ 450 ജി.ബി ഒരു മാസത്തേക്ക് ലഭിക്കുന്നു. 100 എംബിപിഎസ് വേഗതയിൽ 600 ജി.ബി ഡാറ്റ 30 ദിവസത്തേയ്ക്ക് 999 രൂപയുടെ പ്ലാനിൽ ലഭിക്കും. 750 ജി.ബി ഡാറ്റയാണ് 1299 രൂപയുടെ പ്ലാനിൽ ലഭിക്കുക. 1,599 രൂപയുടെ പ്ലാനിൽ 1000 ജി.ബി ഡാറ്റ 200 എംബിപിഎസ് വേഗതയിൽ ലഭിക്കുന്നു. 3599 രൂപയുടെ പ്ലാനിൽ 1500 ജിബി ഡാറ്റ 400 എംബിപിഎസ് വേഗതയിൽ ഒരു മാസത്തേക്ക് ലഭ്യമാകും. പരമാവധി വേഗത 1 ജിബിപിഎസ് ആണ്.

തുടക്കത്തിൽ 1,100 നഗരങ്ങളിൽ സർവീസ് ലഭ്യമാകും. ഈ മാസം 15ന് ബുക്കിങ് ആരംഭിക്കും. ജിയോ വെബ്‌സൈറ്റ്, മൈജിയോ ആപ്പ് എന്നിവ വഴിയാകും ബുക്കിങ്. പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തിൽ ഡാറ്റ ഉപയോഗിക്കാൻ സാധിക്കും.