ദർശനയുടെ നേതൃത്വത്തിലുള്ള ഈദ് – ഓണാഘോഷ പരിപാടികളുടെ ബ്രോഷർ പ്രകാശനം ചെയ്തു

ഷാർജ: ദർശനവും ,ഗ്ലോബൽ പ്രവാസി വെൽഫെയർ അസോസിയേകനും സംയുക്തമായി സംഘടിപ്പിക്കുന്ന ഈദ് – ഓണാഘോഷ പരിപാടിയുടെ ബ്രോഷർ യു.എ.ഇ.എക്സ്ചേഞ്ച് മീഡിയ ഡയരക്ടർ കെ.കെ.മൊയതീൻ കോയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ പോൾ.ടി.ജോസഫിന് നൽകി കൊണ്ട് പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ ഐ.എ.എസ് ആക്ടിംങ്ങ്  പ്രസിഡണ്ട് എസ്.ജാബിർ, പ്രോഗ്രാം ഡയരക്ടർ ജാക്കി റഹ് മാൻ, സലീം അജ്മാൻ, ബഷീർ തിക്കോടി, ചിരന്തന പ്രസിഡണ്ട് പുന്നക്കൻ മുഹമ്മദലി, ഷീല പോൾ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ചടങ്ങിൽ ഗ്ലോബൽ പ്രവാസി വെൽഫയർ അസോസിയേഷൻ പ്രസിഡണ്ട് സലാം പാപ്പിനിശ്ശേരി അദ്ധ്യക്ഷത വഹിച്ചു. ദർശന പ്രസിഡണ്ട് സി.പി.ജലീൽ സ്വാഗതവും ട്രാഷറർ ടി.പി.അശറഫ് നന്ദിയും പറഞ്ഞു
ഒന്നാം ഓണ ദിവസമായ ഓഗസ്റ്റ്‌ 24  ന് ഈദ് – ഓണാഘോഷ പരിപാടി ഷാർജ ഇന്ത്യൻ അസോസിയൻ ഹാളിൽ വെച്ച് നടക്കും.