അമ്മയില്‍ നിന്നും രാജിവെച്ചതോടെ അവസരങ്ങള്‍ ഇല്ലാതാക്കാനും അടിച്ചമര്‍ത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍

കൊച്ചി:താരസംഘടന ‘അമ്മ’യിൽ നിന്നും പുറത്തുവന്ന ശേഷം അവസരങ്ങൾ ഇല്ലാതാക്കാനും അടിച്ചമർത്താനും ശ്രമമെന്ന് രമ്യാ നമ്പീശന്‍. തങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടെന്ന് ഓരോ വേദികളിലും ആവർത്തിച്ച് പറയേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡബ്ല്യു.സി.സി എതിര്‍ സംഘടനയല്ല. എന്നാല്‍ നല്ല സമീപനം ലഭിച്ചില്ല. പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നും രമ്യ നമ്പീശന്‍ ആവശ്യപ്പെട്ടു.

കൊച്ചിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് അടിച്ചമര്‍ത്താനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമം നടക്കുന്നതായി രമ്യ വെളിപ്പെടുത്തിയത്. കുറ്റാരോപിതനായ ദിലീപിനെ അഭിനേതാക്കളുടെ സംഘടനയായ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനത്തിനെതിരെ  പ്രതിഷേധിച്ചാണ് രമ്യാ നമ്പീശന്‍, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് തുടങ്ങിയവര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചത്.