ജലന്ധർ ബിഷപ്പ് പീഡനക്കേസ്: അന്വേഷണസംഘം വത്തിക്കാൻ സ്ഥാനപതിയുടെ മൊഴിയെടുക്കും

ഡൽഹി: ജലന്ധർ ബിഷപ്പ് പ്രതിയായ പീഡനക്കേസിൽ ഡൽഹിയിലുള്ള അന്വേഷണസംഘം തെളിവെടുപ്പ് പൂർത്തിയാക്കി ഉടൻ ജലന്ധറിലേക്ക് പോകും. ബിഷപ്പിനെതിരെ മതിയായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചതായാണ് സൂചന. വത്തിക്കാൻ പ്രതിനിധിയിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. ഉച്ചയ്ക്ക് ശേഷം അന്വേഷണസംഘം വത്തിക്കാൻ എംബസി ഉദ്യോഗസ്ഥരെ കാണും.

ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി,പീഡനത്തിന് ഇരയായ കന്യാസ്ത്രി പരാതി നൽകിയ ഉജജയിൻ ബിഷപ്പ് എന്നിവരിൽ നിന്നാണ് ഇനി പ്രധാനമായും തെളിവെടുക്കാനുള്ളത്. വത്തിക്കാൻ സ്ഥാനപതി ഇന്ത്യയിലില്ല എന്ന അറിയിപ്പാണ് അന്വേഷണ സംഘത്തിന് ലഭച്ചത്. അങ്ങനെയെങ്കിൽ സ്ഥാനപതിയുടെ സെക്രട്ടറിയിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം. ഡിവൈഎസ്പി പി.കെ സുഭാഷിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുക.