കേ​ര​ള ഹൗ​സി​ൽ മുഖ്യമന്ത്രിയുടെ മുറിക്കു മുന്നിൽ മ​ല​യാ​ളിയുടെ ആത്മഹത്യയ്ക്ക് ശ്രമം

​ഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ താമസിക്കുന്ന ഡൽഹി കേരള ഹൗസിലെ കൊച്ചിൻ ഹൗസിനു മുന്നിലാണ് കത്തിയുമായെത്തി  ആത്മഹത്യയ്ക്ക് ശ്രമിച്ചത് മലയാളി അറസ്റ്റിൽ. മുഖ്യമന്ത്രി മുറിക്കു മുന്നിൽ ആയുധവുമായിയെത്തിയ ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമൽരാജിനെ സുരക്ഷാ ജീവനക്കാരാണ് ഡൽഹി പോലീസിന് കൈമാറിയത്. തന്റെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെട്ടില്ലെന്ന ആരോപിച്ചാണ് വിമൽ രാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.