ജലന്ധർ ബിഷപ്പിനെതിരെ കൂടുതൽ തെളിവുമായി അന്വേഷണസംഘം

ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരരെയുളള പീഡനക്കേസിന്റെ കുരുക്കു മുറുകുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ചക്കേസിൽ ജലന്ധർ ബിഷപ്പിനെ അനുകുലിച്ച് ബന്ധു നടത്തിയ ആക്ഷേപത്തിൽ കഴമ്പില്ലെന്ന് പോലീസ്. പരാതിക്കാരിയുടെ ബന്ധു പരാതി നൽകിയത് വ്യക്തിപരമായ പിണക്കത്തിന്റെ പേരിലാണെന്ന് പൊലീസ് സ്ഥീകരിച്ചു. പരാതി നൽകിയ ബന്ധുവിനെ അന്വേഷണ സംഘം ഒന്നര മണിക്കൂറിലേറേ പൊലീസ് ചോദ്യം ചെയ്തു. കന്യാസ്ത്രീയുടെ ബന്ധു നൽകിയ പരാതിയിൽ കന്യാസ്ത്രീയ്‌ക്കെതിരെ നടപടിയെടുത്തതിന്റെ പ്രതികാരമാണ് പീഡന പരാതി നൽകിയതെന്നായിരുന്നു ബിഷപ്പിന്റെയും ജലന്ധർ രൂപതയും ആരോപിച്ചിരുന്നത്.

ജലന്ധർ ബിഷപ്പിനെതിരെയുളള പരാതിയിൽ കഴമ്പുണ്ടെന്നും ഇതിനുവേണ്ട തെളിവുകൾ ലഭിച്ചെന്ന് അന്വേഷണസംഘം ഡിവൈഎസ്പി പി.കെ.സുഭാഷ് വ്യക്തമാക്കി. കന്യാസ്ത്രീയുടെ ബന്ധുക്കൾക്കെതിരെ ബിഷപ് നൽകിയ പരാതി വ്യജമെന്ന് അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു.