വണ്ണപ്പുറം കൂട്ടക്കൊല കേസ്: നാലുപേർ കൂടി അറസ്റ്റിൽ

ഇടുക്കി: കമ്പകക്കാനത്തെ കൂട്ടക്കൊലപാതക കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. കൊല നടന്ന കമ്പകക്കാനത്തെ വീടിനുള്ളിൽ നിന്ന് ആറുപേരുടെ വിരലടയാളങ്ങൾ കണ്ടെത്തി ഇത് കൊലയാളികളുടേതാണെന്ന് പൊലീസ് സംശയിക്കുന്നു.

കൊല്ലപ്പെട്ട കൃഷ്ണന്റെ അടുപ്പക്കാരനായ നെടുങ്കണ്ടം സ്വദേശിയിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചെന്ന് പൊലീസ്്. ഇയാളെ പൈനാവ് പൊലീസ് ക്യാംപിലും മറ്റുള്ളവരെ വണ്ണപ്പുറം തൊടുപുഴ പൊലീസ് സ്റ്റേഷനുകളിലുമാണ് ചോദ്യംചെയ്യുന്നത്. കൊല്ലപ്പെട്ട കൃഷ്ണനും കുടുംബവും ആരേയോ വല്ലാതെ ഭയപ്പെട്ടിരുന്നുെവന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളും പൊലീസിന് ലഭിച്ചു.