ഗവേഷണ പ്രബന്ധത്തിലെ കോപ്പിയടി: ജോലിയും രജിസ്ട്രേഷനും നഷ്ടമാകും

ഡൽഹി: ഗവേഷണ പ്രബന്ധത്തിലെ മോഷണത്തിനെതിരെ (പ്ലേജറിസം)നടപടികൾ കർശനമാക്കി യ.ജി.സിയുടെ ഉത്തരവ്. ഇനി മുതൽ ഇത്തരം മോഷണം പിടിക്കപ്പെട്ടാൽ അധ്യാപകരുട ജോലിയും ഗവേഷണ വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും നഷ്ടമാകും. ഇതു സംബന്ധിച്ച യു.ജി.സിയുടെ പുതിയ നിർദ്ദേശത്തിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അനുമതി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. വിജ്ഞാപനംപ്രകാരം പത്ത് ശതമാനം വരെ പ്ലേജറിസം ഉള്ള വിദ്യാർത്ഥികൾക്ക് ശിക്ഷയൊന്നും ഇല്ല. എന്നാൽ 10 മുതൽ 40 ശതമാനം പ്ലേജറിസം വരെ റിപ്പോർട്ട് ചെയ്തു.

സമീപകാലത്ത് യൂണിവേഴ്സിറ്റി വെസ് ചാൻസിലർമാരുടെ വരെ ഗവേഷണ പ്രബന്ധങ്ങളിൽ കോപ്പിയടി കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തിൽ കർശന നിലപാട് കൈക്കൊള്ളാൻ യു.ജി.സി തീരുമാനിച്ചത്.

സാമ്യതകൾ ഉണ്ടായാൽ ഈ അധ്യാപകരെ എം.ഫിൽ, പി.എച്ച്.ഡി പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കുന്നതിൽ നിന്ന് രണ്ടു വർഷത്തേക്ക് വിലക്കുകയും ഒരു വർഷത്തെ ശമ്പള വർധനവ് നിഷേധിക്കുകയും ചെയ്യും. 60 ശതമാനത്തിന് മുകളിൽ പ്ലേജറിസം ഉള്ള അധ്യാപകരെ സസ്പെൻഡ് ചെയ്യുകയോ പിരിച്ചു വിടുകയോ ചെയ്യുമെന്നാണ് യു.ജി.സിയുടെ തീരുമാനം.