സൗദി: വാടക കരാർ വ്യവസ്ഥയിൽ ഇളവ്: പേരുകൾ വാടകക്കരാറിൽ ചേർത്ത് നിയമലംഘനം ഒഴിവാക്കാം

സൗദി: വാടകക്കരാറിൽ പേരില്ലാത്ത പ്രവാസികൾക്ക് ഒരു ആശ്വാസ വർത്തയുമായാണ് സൗദി പാർപ്പിടകാര്യ മന്ത്രാലയം രംഗത്തെത്തുന്നത്. വാടക കരാർ വ്യവസ്ഥയിൽ ഇളവു നൽകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. സൗദിയിൽ അടുത്തമാസം മുതൽ വർക്ക് പെർമിറ്റ് ലഭിക്കുന്നതിനും പുതുക്കുന്നതിനും വാടകക്കരാർ നിർബന്ധമാക്കാനിരിക്കേയാണ് വാടക കരാർ വ്യവസ്ഥയിൽ പുതിയ ഇളവ് പ്രഖ്യാപിച്ചത്.

ഫ്‌ലാറ്റുകളിൽ കുടുംബത്തോടൊപ്പമല്ലാതെ കൂട്ടമായി താമസിക്കുന്ന പ്രവാസികൾക്ക് വാടകക്കരാറിൽ പേരു ചേർത്താൽ നിയമ വിധേയമായി ഒരുമിച്ചു താമസിക്കാം എന്ന ഇളവാണ് നൽകുന്നത്. ഇതു പ്രകാരം ഫ്ലാറ്റുകളിലെയും വില്ലകളിലെയും റൂമുകൾ പങ്കുവയ്ക്കുന്ന കുറഞ്ഞവരുമാനക്കാർക്ക് താമസക്കാരുടെ പേരുകൾ വാടകക്കരാറിൽ ചേർത്ത് നിയമലംഘനം ഒഴിവാക്കാം. ഇത് വാടക കരാറിൽ പേരില്ലാത്ത ഒരു കൂട്ടം പ്രവാസികൾക്ക് ആശ്വാസമാകും എന്നാണ് വിലയിരുത്തൽ.