നാലംഗ കുടുംബത്തെ വെണ്ണിയോട് പുഴയിൽ കാണാതായി

വയനാട്: നാലംഗ കുടുംബത്തെ വെണ്ണിയോട് പുഴയിൽ കാണാതായതായി സംശയം. ചൂണ്ടേൽ ആനപ്പാറ സ്വദേശികളായ നാരായൺകുട്ടി, ഭാര്യ ശ്രീജ, മക്കളായ സൂര്യ, സായൂജ് എന്നിവരെയാണ് കാണാതായത്. ഇവർക്കായി പുഴയിൽ തെരച്ചിൽ തുടരുകയാണ്.

കുടുംബാംഗങ്ങളുടെ ചെരിപ്പുകളും, ആത്മഹത്യാക്കൂറിപ്പും പുഴക്കരയിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്. രാവിലെയാണ് വെണ്ണിയോട് പുഴയിലെ കുളിക്കടവിൽ സംശയാസ്പദമായ രീതിയിൽ രണ്ട് മുതിർന്നവരുടെയും രണ്ട് കുട്ടികളുടെയും ചെരിപ്പുകൾ കണ്ടെത്തിയത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളു. പോലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ തെരച്ചിൽ തുടരുകയാണ്.