മാധ്യമങ്ങൾക്കെതിരെ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ

ഡൽഹി: ജലന്ധർ കത്തോലിക്ക രൂപതയുടെ മുഖപുസ്തകമായ സാഡാ സമാനയിലൂടെ വിശ്വാസികൾക്കുള്ള ബിഷപ്പിന്റെ സന്ദേശത്തിലാണ് മാധ്യമങ്ങൾക്കെതിരെയുളള വിമർശനം. മാധ്യമങ്ങൾ തന്നെ വേട്ടയാടുകയാണെന്നും വാർത്തകൾ ജനങ്ങൾ വിശ്വസിക്കരുതെന്നും ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു.

ബിഷപ്പിന്റെ സന്ദേശം ആദ്യപേജിൽ തന്നെ ഉൾപ്പെടുത്തിയിരിക്കുന്ന മുഖപുസ്തകം രൂപതയിലെ വിവിധ കുടുംബയൂണിറ്റുകൾ വഴിയാണ് വിശ്വാസികൾക്ക് വിതരണം ചെയ്തിരിക്കുന്നത്. പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ വിശ്വാസികളുടെ സഹകരണം വേണമെന്നും ബിഷപ്പെന്ന നിലയിൽ ഇനിയും ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു. ഈ സന്ദേശത്തിൽ കന്യാസ്ത്രീയുടെ പീഡനപരാതിയെക്കുറിച്ച് നേരിട്ട് പരാമർശമില്ല. വിശ്വാസികൾക്കിടയിൽ പിന്തുണ ആർജിക്കാനുള്ള ശ്രമത്തിലാണ് ബിഷപ്പിന്റെ നീക്കം.