ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെംഗെ ഇന്ത്യസർന്ദശിക്കും

ഡൽഹി: ചൈനീസ് പ്രതിരോധമന്ത്രി വെയ് ഫെംഗെ ഈ മാസം അവസാനം ഇന്ത്യയിലെത്തും. ഇതിനു മുന്നോടിയായി ഇരുസൈനിക നേതൃത്വങ്ങളും തമ്മിലുളള ആശയവിനിമയത്തിന് ഹോട്ട്‌ലൈൻ ബന്ധം നിലവിൽ വന്നേക്കും.

ഏപ്രിലിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിഗും വുഹാനിൽ നടത്തിയ കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരമാണ് അനാവശ്യ ഏറ്റുമുട്ടലുകൾ ഒഴിവാക്കാനും ബന്ധം മെച്ചപ്പെടുത്തുന്നതിനുമുളള ഹോട്ട്‌ലൈൻ സംവിധാനം. നേരത്തെ തീരുമാനിച്ചിരുന്നതാണെങ്കിലും പ്രോട്ടോക്കോൾ തർക്കത്തെ തുടർന്ന് ഹോട്ട്‌ലൈൻ സംവിധാനം നിലവിൽ വരുന്നത് വൈകി. ഡിജിഎംഒസും പിഎൽഎ സമാനപദവിയുളള ഓഫീസറും തമ്മിലാകണം ഹോട്ട്‌ലൈൻ എന്നതാണ് ഇന്ത്യയുടെ നിലപാട്. എന്നാൽ അരുണാചൽ അതിർത്തിയിലെ ചെങ്ഡു കേന്ദ്രമായുളള ചൈനീസ് വെസ്റ്റേൺ കമാൻഡും ഡിജിഎംഒയും തമ്മിലുളള ബന്ധം മതിയെന്നാണ് ചൈനീസ് നിർദേശം.