വമ്പൻ ഓഫറുമായി എയർ ഏഷ്യ; ആഗസ്റ്റ് നാലുമുതൽ ഒൻപത് വരെ ബുക്ക് ചെയ്യുന്നവർക്ക് 1,099രൂപക്ക് പറക്കാം

ടിക്കറ്റ് നിരക്കുകളിൽ വമ്പൻ ഓഫർ പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ എയർലൈൻസായ ഗോ എയർ. 1,099രൂപയുടെ വിമാന ടിക്കറ്റാണ് കമ്പിനി പ്രഖ്യാപിച്ചിരിക്കുന്നത്.
 പത്തുലക്ഷത്തോളം സീറ്റുകളാണ് പുതിയ നിരക്കിൽ വിൽക്കുന്നത്. ആഗസ്റ്റ് നാലുമുതൽ ഒൻപത് വരെ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ സ്വന്തമാക്കാനാകുന്നത്. ഡിസംബർ 31 വരെയുള്ള യാത്രകൾ ഈ ഓഫർ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പേടിഎം വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്ക് അഞ്ച് ശതമാനം എക്സ്ട്രാ ക്യാഷ് ബാക്കും ലഭിക്കും. 250 രൂപ വരെ ക്യാഷ് ബാക്ക് ലഭിക്കാനുള്ള അവസരമാണ് ഇതുവഴി ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. ഗൊ എയർ വെബ്സൈറ്റിലൂടെയോ, മൊബൈൽ ആപ്പിലൂടെയോ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 3000രൂപ വരെയുള്ള ആനുകൂല്യങ്ങൾ നേടാനുള്ള അവസരവുമുണ്ട്. മിന്ത്ര ആപ്പിലൂടെയുള്ള ബുക്കിംഗുകളിൽ 750 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.
ഡൽഹി, ഗോവ, ബംഗളൂരു, ശ്രീനഗർ, ലക്നൗ, മുംബൈ അടക്കം 23 ആഭ്യന്തര സർവീസുകൾ നടത്തുന്ന ഗൊ എയർ നിലവിൽ ആഴ്ചയിൽ 1,544ലധികം ഫ്ളൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുന്നുണ്ട്.