പൊതുമാപ്പ്: മലയാളികളെ സഹായിക്കാനായി നോർക്ക CPM അനുഭാവികളെ നിയോഗിച്ചിരിക്കുന്നത്  പ്രതിഷേധാർഹമെന്ന് ഇൻക്കാസ്

യു.എ.ഇ യിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട് മലയാളി സമൂഹത്തെ സഹായിക്കാനായി നോർക്ക CPM അനുഭാവികളെ നിയോഗിച്ചിരിക്കുന്നത്  പ്രതിഷേധാർഹമാണെന്ന് ഇൻക്കാസ് യു.എ.ഇ.കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി പറഞ്ഞു.
വിവിധ എമിറേറ്റുകളിലെ  റജിസ്റ്റർ സംഘടനകളെ പൂർണ്ണമായി ഒഴിവാക്കുകയും, മറ്റു പാർട്ടികളിലെ ലോക കേരളസഭയിലെ അംഗങ്ങളെ  തഴയുകയും ചെയ്തത്  അംഗീകിക്കാൻ  കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോയന്റ് ജനറൽ സെക്രട്ടറിയും, ലോക കേരളസഭ അംഗവും, സി.പി.ഐ.യുടെ പ്രവാസി സംഘടനയുടെ പ്രസിഡണ്ടുമായ അഡ്വ: സന്തോഷ് നായരെ പ്രസ്തുത കർത്തവ്യത്തിൽ നിന്നും  ഒഴിവാക്കിയതിലൂടെ നോർക്ക രാഷ്ട്രീയ പക്ഷപാദം കാട്ടിയിരിക്കുകയാണെന്നും പുന്നക്കൻ കുറ്റപ്പെടുത്തി. കേരളത്തിലെ അധികാരത്തിന്റെ മറവിൽ എല്ലാം രാഷ്ടീയവൽക്കരിക്കാനുള്ള CPM ന്റെ തന്ത്രം ഈ കാര്യത്തിൽ വില പോവില്ലെന്നും ഇതിനെതിരെ മുഴുവൻ പ്രവാസികളും അണിനിരക്കുമെന്നും ഇൻകാസ് ജനറൽ സെക്രട്ടറി വ്യക്തമാക്കി.
Attachments area