വാഫ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ചരിത്ര വിജയം

വാഫ് ചാമ്പ്യൻഷിപ്പിൽ ഏഷ്യൻ ചാമ്പ്യന്മാരായ ഇറാഖിനെ മറികടന്ന് ഇന്ത്യ. വാഫ് ചാമ്പ്യൻഷിപ്പിൽ അവർ ഏഷ്യൻ ചാമ്പ്യൻന്മാരായ ഇറാഖിനെ അട്ടിമറിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയിച്ചത്.സ്പെയിനിൽ ഇന്ത്യൻ അണ്ടർ-20 ഫുട്ബോൾ ടീം ചരിത്ര വിജയം നേടിയതിന് പിന്നാലെയാണ് ഇന്ത്യൻ അണ്ടർ -16 ടീം ജോർദാനിലും ചരിത്രം കുറിച്ചത്. സ്പെയിനിൽ ഇന്ത്യൻ അണ്ടർ-20 ഫുട്ബോൾ ടീം ചരിത്രം വിജയം നേടിയതിന് പിന്നാലെ ഇന്ത്യൻ അണ്ടർ -16 ടീം ജോർദാനിലും ചരിത്രം കുറിച്ചത്.
അവസാന നിമിഷങ്ങളിൽ ഭുവനേഷാണ് നിർണായക ഗോൾ നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ടീം ഇറാഖിനെ തോൽപ്പിക്കുന്നത്. കളിയിൽ ഇന്ത്യൻ ടീമിനായിരുന്നു ആധിപത്യം. രണ്ടാം പകുതിയുടെ അധികസമയത്ത് ഭുവനേഷ് ഹെഡറിലൂടെ ഇറാഖിന്റെ ഗോൾ വല കുലുക്കി. ഇറാഖിനും അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാൻ അവർക്കായില്ല. ഈ വിജയം ഇന്ത്യയിലെ തന്റെ സഹപരിശീലകർക്ക് സമർപ്പിക്കുന്നതായി അണ്ടർ-16 പരിശീലകൻ ബിബിയാനോ ഫെർണാണ്ടസ് പറഞ്ഞു.